ഭാര്യമാർക്കൊപ്പമുള്ള കിടപ്പറദൃശ്യങ്ങൾ ലൈവ്‌സ്ട്രീം ചെയ്ത് ലക്ഷങ്ങൾ നേടിയ 23കാരൻ അറസ്റ്റിൽ

0
551

ഭോപ്പാൽ: ഭാര്യമാർക്കൊപ്പമുള്ള ബെഡ്‌റൂം രംഗം വിവിധ ആപ്പുകളിലൂടെ തത്സമയം സമൂഹമാധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ വിദിഷയിലാണ് ഇരുപത്തിമൂന്നുകാരൻ ഭാര്യമാർക്കൊപ്പമുള്ള കിടപ്പറ രംഗങ്ങൾ വിറ്റുകാശാക്കിയത്. ലൈവ് ഷോയിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചതായും പോലീസ് പറയുന്നു.

രണ്ടാം ഭാര്യയുടെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, സ്വകാര്യതാ ലംഘനം തുടങ്ങിയ കുറ്റങ്ങൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള യുവാവിന് സാങ്കേതിക വിദ്യയിൽ അപാരമായ അറിവുണ്ടെന്ന് പോലീസ് പറഞ്ഞു. പല ഡേറ്റിംഗ് ആപ്പുകളിലും ഇയാൾ അംഗമാണ്.

നൂറ് രൂപ മുതൽ പല നിരക്കുകളാണ് ഇയാൾ ഭാര്യമാർക്കൊപ്പമുള്ള ലൈവ് ഷോയ്ക്ക് ഈടാക്കിയിരുന്നത്.
ഡെമോ കാണുന്നതിന് നൂറ് രൂപയാണ് നിരക്ക്. തുടർന്ന് 500, 700, 1000 എന്നിങ്ങനെ നിരക്ക് കൂടും.
മുഖം കാണിക്കുന്നതിനും കാണിക്കാത്തതിനും വ്യത്യസ്തമായ നിരക്കാണ്. ഇത്തരം ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന് ഓഗസ്റ്റിൽ മാത്രം തുടങ്ങിയ യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 6 ലക്ഷം രൂപയാണ് വന്നത്. കിടപ്പറദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിലൂടെ ദിവസേന 3000 മുതൽ 4000 രൂപ വരെയാണ് ഇയാൾ സമ്പാദിച്ചിരുന്നത്. ഏഴ് മാസം ഗർഭിണിയായ പ്രതിയുടെ ഒന്നാം ഭാര്യ ബംഗളുരു സ്വദേശിനിയാണ്. രണ്ടാം ഭാര്യ യു.പി സ്വദേശിനിയാണ്.