അമേരിക്ക: ആപ്പിളിന്റെ ആദ്യ 5ജി സ്മാർട്ഫോൺ ആയ ഐഫോൺ 12 സീരീസ് പുറത്തിറക്കി. ഐഫോൺ 12, ഐഫോൺ 12 മിനി എന്നിങ്ങനെ രണ്ടു സ്മാർട്ഫോണുകളാണ് ഐഫോൺ 12 പരമ്പരയിൽ ഒക്ടോബർ 13നു നടത്തിയ വിർച്വൽ ലോഞ്ചിങ്ങിൽ പുറത്തിറക്കിയത്.
അത്യാകർഷകമായ അലൂമിനിയം ബോഡിയിൽ രൂപകൽപന ചെയ്തിരിക്കുന്ന ഐഫോൺ 12, ഐഫോൺ 12 മിനി ഫോണുകളിൽ ഡ്യുവൽ ക്യാമറ സംവിധാനമാണുള്ളത്. ഈ ഫോണുകൾക്ക് യഥാക്രമം 6.1 ഇഞ്ച്, 2340 x 1080 പിക്സൽ 5.4 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഡിസ്പ്ലേയാണുള്ളത്. 2,000,000:1 കോൺട്രാസ്റ്റ് അനുപാതമുള്ള സ്‌ക്രീനിൽ 1200 നിറ്റ്സ് ബ്രൈറ്റ്നെസുണ്ട്.
ആപ്പിളിന്റെ ഏറ്റവും പുതിയ എ14 ചിപ്പാണ് ഈ ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ ജിപിയു, സിപിയു പ്രവർത്തനം 50 ശതമാനം മെച്ചപ്പെട്ടിരിക്കുന്നുവെന്നും ഏറ്റവും വേഗമേറിയ സ്മാർട്ഫോൺ പ്രൊസസർ ആണിതെന്നും ആപ്പിൾ അവകാശപ്പെടുന്നു.
വലുപ്പത്തിൽ മാത്രമാണ് ഐഫോൺ 12 ഉം ഐഫോൺ 12 മിനിയും തമ്മിൽ വ്യത്യാസമുള്ളത്. ഇക്കാരണം കൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും ചെറുതും കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ 5ജി ഫോൺ ആണ് ഐഫോൺ 12 മിനിയെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
ഡ്യുവൽ ക്യാമറ സംവിധാനമാണു ഐഫോൺ 12 ലും ഐഫോൺ 12 മിനിയിലും ഉള്ളത്. ഇതിൽ 12 എംപി അൾട്രാ വൈഡ്, 12 എംപി വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഒപ്പം ഫ്ളാഷും നൽകിയിട്ടുണ്ട്. ഐപി 68 വാട്ടർ റെസിസ്റ്റന്റ്, ഡസ്റ്റ് റസിസ്റ്റന്റ് സംവിധാനങ്ങൾ ഇതിലുണ്ട്. മികച്ച ചാർജിങ് അനുഭവത്തിനായി മാഗ്-സേഫ് വയർലെസ് ചാർജിംഗ് സംവിധാനം നല്കിയിരിക്കുന്നു.
ഐഫോൺ 12, ഐഫോൺ 12 മിനി എന്നിവ നീല, പച്ച, കറുപ്പ്, വെള്ള, ചുവപ്പ് എന്നിവയുൾപ്പെടെ അഞ്ച് മനോഹരമായ ഫിനിഷുകളിൽ ലഭ്യമാണ്. ഐഫോൺ 12 നായുള്ള പ്രീ-ഓർഡറുകൾ ഒക്ടോബർ 16 വെള്ളിയാഴ്ച മുതൽ ആരംഭിക്കും, ഒക്ടോബർ 23 വെള്ളിയാഴ്ച മുതൽ വിതരണം ആരംഭിക്കും. ഐഫോൺ 12 മിനി നവംബർ 6 വെള്ളിയാഴ്ച മുതൽ പ്രീ-ഓർഡറുകൾ സ്വീകരിക്കും. നവംബർ 13 വെള്ളിയാഴ്ച മുതൽ സ്റ്റോറുകളിൽ ലഭ്യമാക്കുകയും ചെയ്യും. ഏകദേശ വില നിലവാരം താഴെ കാണുന്ന വിധത്തിലാണ്.