കണ്ണുകൾ ചൂഴ്‌ന്നെടുത്തും നാവുമുറിച്ചും പതിമൂന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു

21
1361

ലക്നൗ: പതിമൂന്നുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലാണ് പതിമൂന്നുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കരിമ്പിൻ തോട്ടത്തിൽ നിന്നും കണ്ടെത്തി.  പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ള രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇതിലൊരാളുടെ കരിമ്പിൽ തോട്ടത്തിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നാണ് സൂചന.

ബലാത്സംഗത്തിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ പെൺകുട്ടിയുടെ മൃതദേഹം കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലും നാവ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയതെന്ന്  പെൺകുട്ടിയുടെ പിതാവ് വ്യക്തമാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ബലാത്സംഗത്തിരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരെ ചാർജ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞയിടെ ഹാപുരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നു.

21 COMMENTS