വിമാനം ക്ഷേത്രത്തിന് മുകളില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

0
57

വിമാനം ക്ഷേത്രത്തിന് മുകളില്‍ തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. മധ്യപ്രദേശിലെ റേവയില്‍ പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.

പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിന് സാരമായി പരിക്കേറ്റു. ചോര്‍ഹട്ട എയര്‍ സ്ട്രിപ്പില്‍ നിന്നും വന്ന സ്വകാര്യ എയര്‍ ക്രാഫ്റ്റ്, ദുമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിന്റെ താഴികക്കുടത്തില്‍ ഇടിച്ചാണ് തകര്‍ന്നത്.

പരിക്കേറ്റ സഹപൈലറ്റിനെ സഞ്ജയ് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മോശം കാലാവസ്ഥയും കനത്ത മഞ്ഞുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് സൂപ്രണ്ട് നവനീത് ബാസിന്‍ പറഞ്ഞു.