ടെസ്ലയുടെ മിന്നൽ ആകൃതിയുള്ള മദ്യത്തിന് വൻഡിമാന്റ്, വിറ്റുതീർന്നത് നിമിഷങ്ങൾക്കുള്ളിൽ

0
201

മെക്സിക്കോ സിറ്റി : ടെസ്ല ടെക്വില എന്ന പേരിൽ മിന്നൽ ആകൃതിയിൽ പുറത്തിറക്കിയ മദ്യത്തിന് വൻഡിമാന്റ്. മെക്സിക്കോയുടെ സ്വന്തം മദ്യമായ ടെക്വിലയാണ് ടെസ്ല പുറത്തിറക്കിയിരിക്കുന്നത്.

2018 ഏപ്രിൽ ഒന്നിന് തങ്ങളുടെ ടെക്വില ആയ ‘ടെസ്ലക്വില’യെ കുറിച്ച് ടെസ്ല സി.ഇ.ഒ ഇലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചിരുന്നു. മുൻപ് ഇലോൺ മസ്‌ക് ‘ടെസ്ലക്വില’ എന്ന് മദ്യത്തിന് പേര് നൽകാൻ ഉദ്ദേശിച്ചെങ്കിലും മെക്സിക്കോയിലെ ടെക്വില നിർമ്മാതാക്കൾ എതിർപ്പുമായി രംഗത്തെത്തി.

മെക്സിക്കോയിലെ പ്രമുഖ ടെക്വില നിർമ്മാതാക്കളായ ‘ഡെസ്റ്റിലഡോറ ഡെൽ വല്ലി ഡെ ടെക്വില’ ആണ് ടെസ്ലയ്ക്ക് മദ്യം നിർമ്മിക്കുന്നത്. അമേരിക്കൻ നഗരങ്ങളായ ന്യൂയോർക്ക്, കാലിഫോർണിയ, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ മാത്രമേ ഈ മദ്യം ലഭിക്കൂ. ഒരു കുപ്പിക്ക് 250 ഡോളറായിരുന്നു മദ്യത്തിന്റെ വില. പുറത്തിറക്കി നിമിഷങ്ങൾ കൊണ്ടാണ് ഇത് വിറ്റുതീർന്നു.

LEAVE A REPLY

Please enter your comment!
Please enter your name here