പ്രണയിച്ച് വിവാഹം ചെയ്ത യുവതിക്ക് കോവിഡ്; ഭർത്താവ് മുങ്ങി, രോഗം മൂർച്ഛിച്ച് ഭാര്യ മരിച്ചു

0
758

ബെംഗളൂരു: പ്രണയിച്ച് വിവാഹം ചെയ്ത യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഭർത്താവ് മുങ്ങി. രോഗം ഗുരുതരമായതോടെ ഭാര്യ മരിച്ചു. ഭാര്യ മരിച്ച കാര്യം ഭർത്താവിനെ അറിയിക്കാൻ ബന്ധുക്കൾ പലതവണ ഇയാളെ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ബെംഗളൂരു കുറുബറഹള്ളിയിലാണ് കോവിഡ് ബാധിച്ച ഭാര്യയെ ഉപേക്ഷിച്ച് ടാക്‌സി ഡ്രൈവറായ ഭർത്താവ് മുങ്ങിയത്.

വെള്ളിയാഴ്ച പുലർച്ചയാണ് യശ്വന്തപുരയിലെ മാളിലെ ജീവനക്കാരിയായ യുവതിക്ക് കോവിഡ് പോസറ്റീവായത്. ഭാര്യയുടെ കോവിഡ് പരിശോധനാഫലം പോസറ്റീവാണെന്ന് മനസിലാക്കിയ ഭർത്താവ് വീട്ടിൽ ന്നും ഇറങ്ങിപ്പോയി. തുടർന്ന് മറ്റു ബന്ധുക്കൾ ചേർന്നാണ് യുവതിയെ
ആശുപത്രിയിലെത്തിച്ചത്. രോഗം മൂർച്ഛിച്ചതോടെ അന്ന് വൈകുന്നേരം തന്നെ യുവതി മരിച്ചു.ഭർത്താവ് എത്താത്തതിനെ തുടർന്ന് 28-കാരിയായ യുവതിയുടെ സംസ്‌കാരം മാതാപിതാക്കളുടെ സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോളനുസരിച്ച് നടത്തി.