മെറിന്റെ സ്വകാര്യചിത്രങ്ങളും വീഡിയോയും നെവിൻ ഫേസ്ബുക്കിലിട്ട് നാണംകെടുത്തി:അമ്മ

0
991

അമേരിക്കയിൽ വെച്ച് ഭർത്താവ് നെവിൻ മെറിനെ കുത്തിക്കൊല്ലുന്നതിന് നാല് ദിവസം മുമ്പ് മെറിനും നെവിനും തമ്മിൽ പിണങ്ങിയിരുന്നതായി അമ്മ. നെവിന്റെ നീചമായ പ്രവർത്തികൾ അസഹനീയമായതോടെയാണ് മകൾ പിണങ്ങിയതെന്നും അമ്മ മേഴ്‌സി പറഞ്ഞു.

ജോലിക്കായുള്ള ഒരു ഫോൺ ഇന്റർവ്യൂ സമയത്ത് നിരന്തരം വിളിച്ചു ശല്യപ്പെടുത്തിക്കൊണ്ടിരുന്ന നിവിനെ മെറിന് ബ്ലോക്ക് ചെയ്യേണ്ടിവന്നു. ഇതിൽ അരിശം പൂണ്ട നിവിൻ മെറിന്റെ ചില ഫോട്ടകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

ഇത് കണ്ട വിഷമിച്ച മെറിൻ അമേരിക്കൻ സമയം പുലർച്ചെ മൂന്ന് മണിക്ക് പപ്പയെ വിളിക്കുകയും നിവിൻ തന്നെ നാണം കെടുത്തുന്ന ഫോട്ടോകൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത് പറയുകയും ചെയ്തു. നെവിന്റെ ഈ പ്രവൃത്തി മെറിനെ വല്ലാതെ വിഷമിപ്പിച്ചു. നിവിൻ മർദിച്ചതടക്കമുള്ള തെറ്റുകളെല്ലാം മെറിൻ പൊറുക്കാൻ തയ്യാറായിരുന്നു. എന്നാൽ ഇതോടെ അവൾക്ക് നെവിനുമായി ഒന്നിച്ചുജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായി.
നിവിനൊരിക്കലും നന്നാവില്ലെന്ന് മെറിൻ പറഞ്ഞിരുന്നു. അത്രമാത്രം നീചമായിരുന്നു അവന്റെ പ്രവൃത്തികൾ. പിറ്റേദിവസവും നെവിൻ മെറിന്റെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഇരുവരും തമ്മിലുള്ള മെസേജുകളും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കൂടാതെ മറ്റുള്ളവർക്ക് അയച്ചുകൊടുക്കാനും തുടങ്ങി.

ഇതു കണ്ട മെറിൻ നെവിനെ വിളിച്ച് ഇത്രയുംനാൾ നിങ്ങൾ ചെയ്ത എല്ലാ പ്രവർത്തികളും താൻ ക്ഷമിച്ചിരുന്നുവെന്നും താൻ നാറാൻ തയ്യാറായെന്നും ഇനി നിനക്ക് എന്തുവേണെമെങ്കിലും ചെയ്യാമെന്നും നമ്മൾ തമ്മിൽ ഒരിക്കലും ഒത്തുപോകില്ലെന്ന് പറയുകയും ചെയ്തു. തുടർന്ന് മെറിൻ നെവിനെതിരെ പോലീസിൽ കേസ് കൊടുക്കുകയും ചെയ്തു. അമ്മ പറഞ്ഞു.

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച നെവിനെ പോലീസ് അറസ്റ്റ് ചെയ്തു. 17 തവണ കുത്തിയശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി ഭാര്യയുടെ ശരീരത്തുകൂടെ നെവിൻ കാർ കയറ്റിയിറക്കുകയും ചെയ്തു. ഇയാൾക്കെതിരെ ആസൂത്രിതമായ കൊലക്കുറ്റത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചുവരികയായിരുന്ന മെറീനെ ആശുപത്രിയിലെത്തിയ നെവിൻ കാർ പാർക്ക് ചെയ്ത സ്ഥലത്ത് വെച്ച് അക്രമിക്കുകയായിരുന്നു. മെറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല