ഒന്നര വയസുകാരന്‍ തിരയില്‍ പെട്ട് മരിച്ചു

0
63


തിരുവനന്തപുരം: കടല്‍ തീരത്ത് കളിക്കുന്നതിനിടെ ഒന്നര വയസുകാരന്‍ തിരയില്‍ പെട്ട് മരിച്ചു. പൂവാര്‍ കരുംകുളം പുതിയതുറ കുളപ്പുര ഹൗസില്‍ ഉണ്ണി – സജിത ദമ്പതികളുടെ മകന്‍ ഫാബിയോ ആണ് തിരയിലകപ്പെട്ട് മരിച്ചത്. കുഞ്ഞിനെ സഹോദരനെ ഏല്‍പിച്ച ശേഷം മാതാവ് സജിത കുടുംബശ്രീ യോഗത്തിന് പോയ സമയത്താണ് ദുരന്തമുണ്ടായത്. കുട്ടിയുടെ സഹോദരന്റെ ശ്രദ്ധ തെറ്റിയ സമയത്ത് കുട്ടി കടല്‍ത്തീരത്തേക്ക് പോയി തിരയില്‍ പെടുകയായിരുന്നുവെന്ന് പൂവാര്‍ കോസ്റ്റല്‍ പൊലീസ് പറഞ്ഞു.

കുട്ടിയെ രക്ഷപ്പെടുത്തി വിദഗ്ദ ചികിത്സയ്ക്കായി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 4 മണിയോടെ പുതിയതുറയില്‍ സെന്റ് നിക്കോളസ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിച്ചു.