നെയ്യാറ്റിൻകര: തദ്ദേശഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം വീണ് യു.ഡി.എഫ് വനിതാ സ്ഥാനാർത്ഥി മരിച്ചു. കാരോട് പഞ്ചായത്തിലെ സ്ഥാനാർത്ഥി കെ. ഗിരിജകുമാരിയാണ് ദാരുണമായി മരിച്ചത്. പുതിയ ഉച്ചക്കട വാർഡിലെ തീരദേശ മേഖലയിൽ വോട്ട് തേടി എത്തിയ ഗിരിജ കുമാരി ഭർത്താവിനൊപ്പം ബൈക്കിൽ മടങ്ങവെയായിരുന്നു ദാരുണാന്ത്യം.
റോഡരികിൽ നിന്ന മരം മുറിക്കുന്നതിനിടെ ദിശ മാറി ഇവരുടെ മേൽ വീഴുകയായിരുന്നു. ബൈക്കിനു പിറകിലിരുന്ന ഗിരിജ കുമാരിയുടെ ദേഹത്തേക്കാണ് മരം പതിച്ചത്. സാരമായി പരിക്കേറ്റ ഗിരിജ കുമാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഉടൻ മരിച്ചു.