ഫിലദല്‍ഫിയാ. കോഴഞ്‌ചേരി കിഴക്കുംകാലായില്‍ മേലുകരയില്‍ മാത്യുവിന്റെ പുത്രന്‍ ഡോ.മാത്യു കെ. ചെറിയാന്‍ (ഷിബു-48) പെന്‍സില്‍വേനിയായില്‍ നിര്യാതനായി. എല്‍ക്കിന്‍സ് പാര്‍ക്കിലെ അഡ്വാന്‍സ്ഡ് ഫാമിലി ദന്തല്‍ എന്ന സ്ഥാപനത്തിലൂടെയായിരുന്നു അദ്ദേഹം പ്രശസ്തനായത്. സ്‌മൈലി ഡിസൈനേഴ്‌സ് ഓഫ് നോര്‍ത്ത് വെയില്‍സ് എന്ന ദന്തല്‍ സ്ഥാപനത്തിന്റെ ഉടമ ആയിരുന്നു അദ്ദേഹം. മാര്‍ക്കറ്റിംഗ് വിദഗ്ദനായിരുന്ന അദ്ദേഹം കണ്‍സ്യൂമേഴ്‌സ് റിസേര്‍ച്ച് കൗണ്‍സില്‍് ഓഫ് അമേരിക്കയുടെ 2003 മുതല്‍ അമേരിക്കയിലെ പ്രശസ്തനായ ദന്തിസ്റ്റുകളില്‍ ഒരാളായിരുന്നു. ന്യൂസ്‌വീക്ക് മാഗസിന്റെ 2011 ലെ അമേരിക്കയിലെ തെരഞ്ഞെടുക്കപ്പെട്ട 10 പ്രശസ്തരായ ഡെന്തിസ്റ്റുകളില്‍ ഒരാളായിരുന്നു അദ്ദേഹം. ഫിലദല്‍ഫിയായിലെ എന്‍ബിസി 10 എന്ന ടെലിവിഷന്‍ ചാനലിന്റെ ആധുനീക ടെക്‌നോളജിയില്‍പ്രശസ്തനായ ദന്തിസ്റ്റ് എന്ന പുരസ്കാരത്തിനും അര്‍ഹനായി.
കഴിഞ്ഞ 20ല്‍ പരം വര്‍ഷങ്ങളായി അമേരിക്കന്‍ ദന്തല്‍ അസ്സോസിയേഷന്‍, പെന്‍സില്‍വേനിയാ ദന്തല്‍ അസ്സോസിയേഷന്‍, അക്കാദമി ഓഫ് ജെനറല്‍ ദന്തിസ്റ്ററി, ഇന്‍ഡ്യന്‍ ദന്തല്‍ അസ്സോസിയേഷന്‍ എന്നിവയിലും അംഗമായിരുന്നു. ഡോ.മാത്യു ചെറിയാന്റെ ആകസ്മിയ നിര്യാണത്തില്‍ ഫിലദല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി റവ.അനീഷ് തോമസ് തോമസ് ഇടവകയുടെ അനുശോചനമറിയിച്ചു. വിനീതാ ഭാര്യയും, കെവിന് ഏക പുത്രനുമാണ്.
സംസ്കാരം പിന്നീട് ഹണ്ടിങ്ടണ്‍വാലിയിലെ ലാമ്പ് ഫ്യൂണറല്‍ ഹോമില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.