സൈനിക വാഹനം മറിഞ്ഞ് മലയാളി ജവാന്‍ മരിച്ചു

0
20

ഗാങ്‌ടോക്ക്: സൈനിക വാഹനം മറിഞ്ഞ് മലയാളി ജവാന്‍ മരിച്ചു. സിക്കിമില്‍ ആര്‍മി ട്രെക്ക് മറിഞ്ഞാണ് പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ക്കാവ് സ്വദേശി വൈശാഖ് മരിച്ചത്. അപകടത്തില്‍ 16 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. നോര്‍ത്ത് സിക്കിമിലെ സെമയിലാണ് അപകടം. ചാത്തേനില്‍ നിന്ന് താങ്കുവിലേക്ക് പോയ ട്രെക്കാണ് അപകടത്തില്‍പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ട്രെക്ക് മലയിടുക്കിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ നാല് സൈനികരെ ഹെലികോപ്റ്റര്‍ മാര്‍?ഗം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.